കുടിയേറ്റം
പഠന നേട്ടങ്ങൾ
എന്താണ് കുടിയേറ്റം എന്ന് നിർവചിക്കാൻ കുട്ടി പ്രാപ്തി നേടുന്നു
കുടിയേറ്റത്തിന്റെ കാരണങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്തി പട്ടിക പെടുത്താൻ കുട്ടിക്ക് സാധിക്കുന്നു
വിവിധതരം കുടിയേറ്റങ്ങൾ വേർ തിരിച്ചറിയാൻ കുട്ടിക്ക് സാധിക്കുന്നു
ഒരു പ്രദേശത്തു നിന്നു മറ്റൊരു പ്രദേശത്തേക്ക് സ്ഥിരമായോ താൽക്കാലികമായോ ജനങ്ങൾ മാറി താമസിക്കുന്നതിനെയാണ് കുടിയേറ്റം എന്നു പറയുന്നത്. പ്രധാനമായും കുടിയേറ്റത്തെ രാജ്യാന്തര കുടിയേറ്റം എന്നും ആഭ്യന്തര കുടിയേറ്റം എന്നും തിരിച്ചിരിക്കുന്നു. രാജ്യാതിർത്തി കടന്നുള്ള കുടിയേറ്റങ്ങളെയാണ് രാജ്യാന്തര കുടിയേറ്റം എന്തു പറയുന്നത്. ഒരു രാജ്യത്തേക്ക് ജനങ്ങൾ വന്നുചേരുന്നതിനെ രാജ്യാന്തര ആഗമനം എന്നും രാജ്യം വിട്ടു മറ്റൊരു രാജ്യത്തിലേക്ക് കുടിയേറുന്നതിനെ രാജ്യാന്തരഗമനം എന്നും പറയുന്നു. രാജ്യാതിർത്തിക്കുള്ളിൽ വെച്ചു നടക്കുന്ന കുടിയേറ്റങ്ങളെ ആഭ്യന്തര കുടിയേറ്റങ്ങൾ എന്നു പറയുന്നു.
ചിത്രങ്ങൾ
യൂട്യൂബ് വീഡിയോ ക്ലാസ്സ്
Click here to view my powerpoint
സംഗ്രഹം
ചുരുക്കത്തിൽ, ഒരു വ്യക്തി തൻറെ ആവശ്യങ്ങൾക്കായി ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് സ്ഥിരമായോ അല്ലെങ്കിൽ താൽക്കാലികം ആയോ മാറി താമസിക്കുന്ന പ്രതിഭാസത്തെയാണ് കുടിയേറ്റം എന്ന് പറയുന്നത്. രാജ്യാന്തര കുടിയേറ്റം, ആഭ്യന്തര കുടിയേറ്റം എന്നിങ്ങനെ പലതരത്തിലുള്ള കുടിയേറ്റങ്ങൾ ഉണ്ട്. കുടിയേറ്റത്തിന് കാരണമാകുന്ന പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ് നിർബന്ധിത ഘടകങ്ങളും ആകർഷക ഘടകങ്ങളും. ഗുണപരമായ നേട്ടങ്ങളോടൊപ്പം പല ദൂഷ്യഫലങ്ങളും കുടിയേറ്റം സൃഷ്ടിക്കുന്നുണ്ട്.
പാഠഭാഗം പരിശീലിക്കാം
https://docs.google.com/forms/d/e/1FAIpQLSc_iAfHRxWtZp6wRBRTqahME7grubTIdveroaJ4A-fHdsiFIw/viewform?embedded=t